Latest NewsIndiaNews

രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദത്തില്‍

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദത്തില്‍. ക്ഷേത്ര സന്ദര്‍ശനത്തിനു എത്തിയ രാഹുല്‍ ഗാന്ധി അഹിന്ദുവാണ് എന്നു വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. ക്ഷേത്ര ഭരണ ചട്ടപ്രകാരം ക്ഷേത്രത്തിലെത്തുന്ന അഹിന്ദുക്കളായ എല്ലാവരും വിവരം മുന്‍കൂട്ടി അറിയിക്കണം.

ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഒപ്പുവെക്കുന്ന സ്ഥലത്താണ് രാഹുല്‍ ഒപ്പിട്ടിരിക്കുന്നത്. പിന്നെ എന്തിനാണ് സ്വയം അദ്ദേഹം ഹിന്ദു ബ്രാഹ്മണനായി വിശേഷിപ്പിക്കുന്നതെന്നു ബിജെപി ചോദിച്ചു. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും മതം സൗകര്യത്തിനു വേണ്ടിയുള്ള ഉപാധി മാത്രമാണ്. അതിനു ഭക്തിയുമായി ബന്ധമല്ലെന്നു ബിജെപി ദേശീയ വക്താവ് സമിത് പാട്ര അഭിപ്രായപ്പെട്ടു.

ക്ഷേത്രത്തിന്റെ രജിസ്റ്ററില്‍ ഒപ്പിട്ടത് രാഹുല്‍ ഗാന്ധിയില്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപിയുടെ ഗൂഢാലോചനയാണ് രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ വിവാദമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശക പുസ്തകത്തിലും രജിസ്റ്ററിലുമുള്ള ഒപ്പ് വ്യത്യസ്തമാണെന്നു കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ രാഹുല്‍ ഗാന്ധി ശിവ ഭക്തനാണെന്നു പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധ മറ്റു വിഷയങ്ങളില്‍ തിരിക്കാനായി ബി.ജെ.പി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button