ന്യൂഡല്‍ഹി: ബി എസ് എന്‍ എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 186,187 രൂപയുടെ റീചാര്‍ജുകള്‍ക്ക് ഗംഭീര ഓഫറുകളാണ് കമ്പനി നല്‍കുന്നത്. 187 രൂപയുടെ റീചാര്‍ജിന് ഉപഭോതാക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകളും (ഹോമിലും റോമിംഗിലും) ഒരു ജിബിയുടെ ഡാറ്റയുമാണ്. കൂടാതെ ഒരു മാസത്തെ സൗജന്യ കോളര്‍ ട്യൂണും കമ്പനി അവകാശപ്പെടുന്നു. 28 ദിവസമാണ് വാലിഡിറ്റി.
186ന്റെ പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ് ടി ഡി വോയ്‌സ് കോളുകള്‍, ഒരു ജി ബി ഡാറ്റ എന്നിവ ലഭ്യമാക്കുന്നു. ഈ ഓഫര്‍ 180 ദിവസത്തേക്കുള്ളതാണ്, എന്നാല്‍ റീചാര്‍ജിന്റെ ആദ്യ 28 ദിവസങ്ങളില്‍ മാത്രമേ ഡാറ്റ നല്‍കൂ. കൂടാതെ, പരിധിയില്ലാത്ത കോളുകളില്‍ ഓണ്‍-നെറ്റ്, ഓഫ്-നെറ്റ് വോയ്‌സ് കോളുകള്‍ ഉള്‍പ്പെടുന്നുണ്ട്.
മറ്റൊരു ഓഫറായ 485 രൂപയുടെ ഓഫറുകളില്‍ അണ്‍ലിമിറ്റഡ് കോളുകളും 90 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു. ദിവസേന ഒരു ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത്.
90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത് . ഈ ഓഫറുകള്‍ റീചാര്‍ജ് ചെയ്യുന്നതിന് മുമ്പ് അതാത് ഡിവിഷനില്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പ് വറുത്തേണ്ടതുണ്ട്.
2017ന്റെ അവസാനത്തിലും പുതിയ ഓഫറുകളുമായി ടെലികോം കമ്പനികള്‍ മത്സരിക്കുകയാണ് .നേരത്തെ ജിയോ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുടെ വാലിഡിറ്റി ഡിസംബര്‍ 15 വരെ നീട്ടിയതിനു പിന്നാലെയാണ് ഇപ്പോള്‍ ബി എസ് എന്‍ എല്‍ പുതിയ ഓഫറുകള്‍ പുറത്തുവിട്ടത് .
Post Your Comments