വിട പറയാനൊരുങ്ങി ഗൂഗിളിന്റെ മെസേജിംഗ് സംവിധാനമായ ഹാംഗ്ഔട്ട്. ഒരുകാലത്ത് നിരവധി പേർ ഉപയോഗിച്ചിരുന്ന ഹാംഗ്ഔട്ട് ഈ വർഷം നവംബറോടെയാണ് സേവനം അവസാനിപ്പിക്കുന്നത്. 2020 ഒക്ടോബർ മാസത്തിൽ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഗൂഗിൾ അറിയിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാണ് പുതിയ നിർദ്ദേശവുമായി ഗൂഗിൾ എത്തിയിരിക്കുന്നത്. നിലവിൽ, ഹാംഗ്ഔട്ട് ഉപയോഗിക്കുന്നവർ ചാറ്റിലേക്ക് മാറാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, ഹാംഗ്ഔട്ട് ഡാറ്റയുടെ പകർപ്പ് ഡൗൺലോഡ് സൂക്ഷിക്കാൻ ടേക്ക്ഔട്ടിന്റെ സേവനം ഉപയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
2022 നവംബറിന് മുൻപ് തന്നെ ഹാംഗ്ഔട്ട് ഡാറ്റ നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. അതേസമയം, ഇതുവരെ ചാറ്റിലേക്ക് മാറാത്ത ഉപയോക്താക്കളെ കണ്ടെത്തുകയും അവരെ ചാറ്റിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ നിരവധി സേവനങ്ങളാണ് ഹാംഗ്ഔട്ട് നൽകുന്നത്. ചാറ്റ് ചെയ്യുന്നതിനോടൊപ്പം ഡോക്സ്, സ്ലൈഡുകൾ അല്ലെങ്കിൽ ഷീറ്റുകൾ എന്നിവ സൈഡ്-ബൈ-സൈഡ് എഡിറ്റിംഗ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാവുന്നതാണ്.
Also Read: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു
Post Your Comments