ഡാറ്റ ഉപഭോഗത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വെറും 30 ദിവസം കൊണ്ട് 1,000 കോടി ജിബി ഡാറ്റയാണ് ജിയോ വരിക്കാർ ഉപയോഗിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 5ജി കണക്ഷൻ വ്യാപിപ്പിച്ചതോടെയാണ് ഡാറ്റ ഉപയോഗം കുത്തനെ ഉയർന്നിരിക്കുന്നത്.
2016- ലാണ് ജിയോ ടെലികോം മേഖലയിലേക്ക് എത്തിയത്. ഇക്കാലയളവിൽ രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളുടെയും ഒരു കൊല്ലത്തെ ആകെ ഡാറ്റ ഉപഭോഗം 460 ജിബിയായിരുന്നു. എന്നാൽ, 2023 ആയതോടെ ജിയോ നെറ്റ്‌വർക്കിലെ ഡാറ്റ ഉപഭോഗം 3,030 കോടി ജിബിയായാണ് ഉയർന്നിരിക്കുന്നത്. ശരാശരി 23.1 ജിബി ഡാറ്റയാണ് ഓരോ മാസവും ജിയോ ഉപഭോക്താക്കൾ ചെലവഴിക്കുന്നത്.
Also Read: സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു, രണ്ട് ട്രെയിനുകൾ റദ്ദാക്കി
രാജ്യത്ത് അതിവേഗത്തിൽ 5ജി വ്യാപിപ്പിച്ച ടെലികോം സേവന ദാതാവ് കൂടിയാണ് ജിയോ. 2023 മാർച്ച് അവസാനത്തോടെ, ഏകദേശം 60,000 സൈറ്റുകളിൽ 3.5 ലക്ഷത്തിലധികം 5ജി സെല്ലുകളാണ് ജിയോ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. നിലവിൽ, 2,300 ഓളം നഗരങ്ങളിൽ 5ജി ലഭ്യമാണ്. വരും മാസങ്ങളിൽ ഡാറ്റ ഉപയോഗം ഇനിയും വർദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments