രാജ്യത്ത് വൻകിട ഡാറ്റ സെന്റർ പാർക്കുകൾ ഉടൻ സജ്ജമാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് 33 സ്ഥലങ്ങളിലാണ് ഡാറ്റ സെന്റർ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇവയിൽ 8 ഡാറ്റ സെന്റർ പാർക്കുകളാണ് കേരളത്തിൽ സജ്ജമാക്കുക. ഇവ സ്ഥാപിക്കുന്നതിനായി പ്രത്യേക സാമ്പത്തിക മേഖലകളായ സ്ഥലങ്ങൾ തന്നെയാണ് ട്രായ് നിർദ്ദേശിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ട്രായ് നിർദ്ദേശിച്ചിരിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
പൗരന്മാരുടെ ഡാറ്റ രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡാറ്റ അടങ്ങിയ വൻകിട സെർവറുകൾ രാജ്യത്തുടനീളം സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ഡാറ്റ സെന്റർ കമ്പനികളെ കൊണ്ടുവരുന്നതിന്റെ ഭാഗമായി വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡാറ്റ പാർക്കുകൾ സ്ഥാപിക്കുക. ഈ സ്ഥലങ്ങളിലെ ഐടി പാർക്കുകളുമായി ബന്ധപ്പെട്ടായിരിക്കും ഡാറ്റ സെന്റർ പാർക്കുകളുടെ പ്രവർത്തനം.
Post Your Comments