Latest NewsIndiaNews

പദ്മാവതിയിലെ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്ത പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരുമകള്‍ക്കു എതിരെ കര്‍ണിസേന

ലഖ്‌നൗ: പദ്മാവതിയിലെ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്ത പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരുമകള്‍ക്കു എതിരെ കര്‍ണിസേന രംഗത്ത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ക്കു എതിരെയാണ് കര്‍ണിസേന രംഗത്തു വന്നത്. മുലായം സിങ് യാദവിന്റെ മരുമകള്‍ പദ്മാവതിയിലെ പാട്ടിന് അനുസരിച്ച് നൃത്ത ചെയ്യുന്ന വീഡിയോ പുറത്തു വന്ന സാഹചര്യത്തിലാണ് ഇതിനു എതിരെ കര്‍ണി സേന രംഗത്തു വന്നിരിക്കുന്നത്.

മുലായം സിങ്ങിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവാണ് വിവാദത്തില്‍ അകപ്പെട്ടത്. അപര്‍ണയുടെ സഹോദരന്റെ വിവാഹാഘോഷങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടക്കുന്ന വേളയിലായിരുന്നു ഈ നൃത്തം. ഇതിന്റെ ദൃശ്യം എഎന്‍ഐയാണ് പുറത്തുവിട്ടത്.

തന്റെ സഹോദരന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ പദ്മാവതിയിലെ പാട്ടിനൊത്ത് അപര്‍ണ നൃത്തം ചെയ്യുന്ന വീഡിയോ എഎന്‍ഐയാണ് പുറത്തുവിട്ടത്. ലഖ്‌നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം നടന്നത്.

അപര്‍ണ രജപുത്രവികാരം മനസിലാക്കുന്നില്ല. അവര്‍ ഒരു രജപുത്രവനിതയാണ്. എന്നിട്ടും പദ്മാവതിയിലെ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്തു. ഇതിനു അവര്‍ക്ക് എങ്ങനെ സാധിച്ചുവെന്നും കര്‍ണിസേന തലവന്‍ ലോകേന്ദ്രസിങ് കല്‍വി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button