Latest NewsNewsIndia

സമാജ്‍വാദി പാർട്ടിയുടെ ആശയങ്ങൾ പ്രചരിക്കുന്നതിൽ സന്തോഷം, അപർണയിലൂടെ ഞങ്ങളുടെ ആശയം ബിജെപിയിൽ എത്തും: അഖിലേഷ് യാദവ്

ലക്നൗ: സഹോദരന്റെ ഭാര്യയായ അപർണ യാദവിലൂടെ സമാജ്‍വാദി പാർട്ടിയുടെ ആശയങ്ങൾ പ്രചരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തങ്ങൾക്ക് ടിക്കറ്റ് നൽകാൻ കഴിയാത്തവരെയൊക്കെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ബിജെപിക്ക് കഴിയുന്നതിനാൽ ബിജെപിക്ക് നന്ദി പറയുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. പാർട്ടി വിടുന്നത് സംബന്ധിച്ച് മുലായം സിങ് യാദവ് അപർണയുമായി ചർച്ച നടത്തിയിരുന്നെന്നും അഖിലേഷ് വ്യക്തമാക്കി.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ അപർണ യാദവ് സമാജ്‍വാദി പാർട്ടിയിൽനിന്ന് ബിജെപിയിലേക്ക് പോയതിലെ ജാള്യത മറയ്ക്കാൻ എന്ന രീതിയിലായിരുന്നു അഖിലേഷിന്റെ പ്രതികരണം. അഖിലേഷ് യാദവിന്റെ ഇളയ സഹോദരനായ പ്രതീക് യാദവിന്റെ ഭാര്യയായ അപർണ യാദവ് ബുധനാഴ്ച ബി​ജെപിയിൽ ചേർന്നിരുന്നു.

വെട്ടിയാറിന്റെ രണ്ട് ഫോണും സ്വിച്ച്‌ ഓഫ്, യുവതിയുടെ രഹസ്യമൊഴിയെടുത്തു: ബലാത്സംഗക്കേസിൽ അന്വേഷണം ശക്തം

‘അപർണയെ താൻ അഭിനന്ദിക്കുന്നു. സമാജ്‍വാദി പാർട്ടിയുടെ ആശയങ്ങൾ പ്രചരിക്കുന്നതിൽ സന്തോഷമുണ്ട്. എനിക്ക് ഉറപ്പുണ്ട്, ഞങ്ങളുടെ ആശയം ബിജെപിയിൽ എത്തുമെന്നും അവിടെ ജനാധിപത്യം പുലരുമെന്നും’. അഖിലേഷ് പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് അപർണ പാർട്ടി വിട്ടതെന്നും അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ മുലായം സിങ് യാദവ് കുറേ ശ്രമിച്ചിരുന്നതായും അഖിലേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button