Latest NewsIndia

യുപിയിൽ അഖിലേഷിന് കനത്ത തിരിച്ചടി നൽകി മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിൽ

അതേസമയം അപർണ പോയത് തങ്ങൾക്ക് തിരിച്ചടിയാവില്ലെന്ന് അഖിലേഷ് പറഞ്ഞെങ്കിലും കുടുംബത്തിൽ തന്നെയുള്ള അധികാരത്തർക്കമാണ് മറ നീക്കി പുറത്തു വരുന്നത്.

ലക്‌നൗ: യുപിയിൽ അടിക്ക് തിരിച്ചടി നൽകി ബിജെപി. മുലായം സിംഗിന്റെ മരുമകൾ അപർണാ യാദവ് ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടൽ മാറും മുമ്പേ എസ്പിക്ക് കനത്ത തിരിച്ചടി നൽകി മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്. യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പി അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ ഭാര്യാ സഹോദരനും വിധുന നിയമസഭയിൽ നിന്നുള്ള മുൻ എസ്പി എംഎൽഎയുമായ പ്രമോദ് കുമാർ ഗുപ്ത ഇന്ന് ബിജെപിയിൽ ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം അപർണ പോയത് തങ്ങൾക്ക് തിരിച്ചടിയാവില്ലെന്ന് അഖിലേഷ് പറഞ്ഞെങ്കിലും കുടുംബത്തിൽ തന്നെയുള്ള അധികാരത്തർക്കമാണ് മറ നീക്കി പുറത്തു വരുന്നത്. യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ സാന്നിധ്യത്തിൽ മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ് ബുധനാഴ്ച ബിജെപിയിൽ ചേർന്നിരുന്നു. പ്രധാനമന്ത്രി മോദിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് ബിജെപിയിൽ ചേരുന്നതെന്ന് അപർണ യാദവ് വ്യക്തമാക്കി.

read also: വൈഫ് സ്വാപ്പിങ്: യുവതിയോട് ഏറ്റവും ക്രൂരത കാട്ടിയെന്ന് പറയുന്ന ഒളിവിൽ പോയ പാലാ സ്വദേശിയായ പ്രതി പിടിയിൽ

പ്രധാനമന്ത്രി മോദിയുടെ നേതൃത്വവും വികസന പ്രവർത്തനങ്ങളും അഭൂതപൂർവമാണ്. ഉത്തർപ്രദേശിൽ ബിജെപിയുടെ വിജയത്തിനും രാമരാജ്യത്തിനും പ്രതിജ്ഞാബദ്ധമാണെന്നും മുലായത്തിന്റെ മരുമകൾ വ്യക്തമാക്കി. അഖിലേഷ് യാദവ് മുഖ്യമന്തിയെന്ന നിലയിലും കുടുംബസ്ഥൻ എന്ന നിലയിലും പരാജയപ്പെട്ട വ്യക്തിയാണ്. ബിജെപിയുടെ വികസന പ്രവർത്തനങ്ങളിൽ നിന്നും നമ്മുടെ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ നിന്നും ഞാൻ പ്രചോദിതയാണ്. ദേശീയതയ്‌ക്കും സ്ത്രീ ശാക്തീകരണത്തിനുമായി താൻ പ്രവർത്തിക്കമെന്നും അപർണ യാദവ് പറയുന്നു.

‘ഞാൻ ബിജെപിയോട് വളരെ നന്ദിയുള്ള ആളാണ്. ബിജെപിയുടെ പദ്ധതികളും ദേശീയ ആശയങ്ങളും എന്നെ എപ്പോഴും സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ ശ്രമിക്കും അപർണ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button