യുഎഇ: വ്യാഴായ്ച രാവിലെയോടെ യുഎഇയിലെ താമസക്കാരുടെ നെറ്റ് വര്‍ക്ക് പേരുകള്‍ മാറി. ’30 NOV’ എന്നാണ് നെറ്റ് വര്‍ക്കുകളുടെ പേര് മാറിയത്. നവംബര്‍ 30ന് യുഎഇ 46-ാം ദേശിയ ദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎഇയിലെ ടെലികോം ഓപ്പറേറ്റര്‍മാരാണ് നെറ്റ് വര്‍ക്കിന്റെ പേരുകള്‍ മാറ്റിയത്.
ദേശിയ ദിനാചരണത്തിന്റെ ഭാഗമായി പൊതുമേഖലയില്‍ നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസവും അവധി ലഭിക്കും. നബിദിനാഘോഷവും, അനുസ്മരണ ദിനവും, ദേശീയ ദിനവും അടുത്തടുത്ത നാല് ദിവസങ്ങളിലായി ആഘോഷിക്കുകയാണ് യുഎഇ.
നവംബര്‍ 30 വരെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നെറ്റ് വര്‍ക്കിന്റെ പേരായിരിക്കും കാണപ്പെടുക. എന്നാല്‍ യുഎഇയില്‍ ആദ്യമായല്ല ഇത്തരത്തില്‍ നെറ്റ് വര്‍ക്ക് പേരുകള്‍ മാറ്റുന്നത്.
Post Your Comments