മുംബൈ : ഇന്ത്യയില്‍ വൊഡാഫോണ്‍-ഐഡിയ കൂട്ടുകെട്ടിന് വന്‍ തിരിച്ചടി , ഒരുമാസത്തിനിടെ 98.06 ലക്ഷം ഉപഭോക്താക്കള്‍ ടെലികോമിനെ കൈവിട്ടു. പിടിച്ചു നില്‍ക്കുന്നത് ജിയോ മാത്രം . മുന്‍നിര ടെലികോം കമ്പനികള്‍ക്കെല്ലാം കൊറോണവൈറസ് മഹാമാരി കാരണം വന്‍ തിരിച്ചടിയാണ് നേരിട്ടത്. ട്രായിയുടെ ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ ജിയോ മാത്രമാണ് പിടിച്ചുനിന്നത്. എന്നാല്‍, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ക്ക് മാര്‍ച്ചില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. ജനുവരിയിലും ഫെബ്രുവരിയിലും മാര്‍ച്ചിലും തിരിച്ചടിയായിരുന്നു. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ക്ക് മാത്രമായി മാര്‍ച്ചില്‍ 97 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.
Read Also : കോവിഡ് പ്രതിസന്ധിക്കാലത്തും 2020 ലെ ഏറ്റവും പ്രത്യേകതകളുള്ള ഫീച്ചറുകളുമായി വാട്‌സ്ആപ്പ്
കൊറോണവൈറസ് കാരണം മാര്‍ച്ചിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ മാസവും ലോക്ഡൗണ്‍ ആയിരുന്നു. കൊറോണ സമയത്തും പിടിച്ചുനിന്ന് റിലയന്‍സ് ജിയോ മാത്രമാണ് മാര്‍ച്ചില്‍ 46 ലക്ഷം പുതിയ വരിക്കാരെ മാത്രമാണ് ജിയോക്ക് ലഭിച്ചതെങ്കില്‍ ഏപ്രിലില്‍ കേവലം 15 ലക്ഷം വരിക്കാരെ മാത്രമാണ് ചേര്‍ക്കാനായത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 38.90 കോടിയായി.
ഏപ്രില്‍ 30 നു ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 114.95 കോടിയാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 45.16 ലക്ഷം വരിക്കാരെയാണ്. വോഡഫോണ്‍ ഐഡിയയുടെ മൊത്തം വരിക്കാരുടെ എണ്ണം 31.46 കോടിയാണ്.
Post Your Comments