Latest NewsCricketNewsSports

ബിസിസിഐയുടെ മുന്നില്‍ പുതിയ ആവശ്യവുമായി വിരാട് കോഹ്‌ലി

മുംബൈ: ബിസിസിഐയുടെ മുന്നില്‍ പുതിയ ആവശ്യവുമായി നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ താരങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്നാണ് നായകന്റെ ആവശ്യം. ഈ ആവശ്യം താരം വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ബി.സി.സി.ഐ യോഗത്തില്‍ അവതരിപ്പിക്കും. പ്രധാന താരങ്ങളുടെ വേതനം ഇരിട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.സി.സി.ഐയും സ്റ്റാര്‍ ഗ്രൂപ്പും തമ്മില്‍ ടെലിവിഷന്‍ സംപ്രേഷണാവകാശത്തില്‍ വലിയതുകയ്ക്കാണ്‌ കരാര്‍ ഉറപ്പിച്ചത്. ബോര്‍ഡിനു വന്‍ തുക ലഭിക്കുമ്പോള്‍ അതിന്റെ പ്രയോജനം താരങ്ങള്‍ക്കും വേണമെന്നാണ് കോഹ്‌ലിയുടെ ആവശ്യം.

വിഷയം താരങ്ങളും ബി.സി.സി.ഐയും തമ്മില്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി വിഷയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന താരമായ ധോണി, കോഹ്‌ലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായി ചര്‍ച്ച നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button