സൂറത്ത്: ബാങ്ക് ദേശസാല്‍ക്കരണത്തെ നാടകമെന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഇന്ദിരാ ഗാന്ധിയുടെ ഈ നീക്കം അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയെ പുറത്താക്കിയതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഡോദരയില്‍ നടന്ന ബിജെപി റാലിയിലെ പ്രസംഗത്തിലാണ് ഇന്ദിരാഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണത്തെ വിമര്‍ശിച്ച് രംഗത്തു വന്നത്.
ഗുജറാത്തുകാരനായ മൊറാര്‍ജി ദേശായിയെ രാത്രിയിലാണ് ഇന്ധിരാഗാന്ധി ധനമന്ത്രിയുടെ പദവിയില്‍ നിന്നും പുറത്താക്കിയത്. അദ്ദേഹം തന്നെ പിന്നീട് തന്നെ വെറും കറിവേപ്പില പോലെ തഴഞ്ഞതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള നാടകമായിരുന്നു ബാങ്ക് ദേശസാല്‍ക്കരണം. ഇന്ദിരാഗാന്ധി ഇതിനു കാരണമായി പറഞ്ഞത് പാവങ്ങളെ സഹായിക്കാനാണ് ബാങ്ക് ദേശസാല്‍ക്കരണമെന്നാണ്. പക്ഷേ അന്നു പാവങ്ങളുടെ മുന്നില്‍ ബാങ്കുകളുടെ വാതില്‍ തുറന്നില്ല. പിന്നീട് 2004ല്‍ തങ്ങള്‍ അധികാരത്തിലെത്തിയപ്പോഴാണ് 30 കോടിയോളം വരുന്ന സാധാരണക്കാര്‍ക്കുമുന്നില്‍ ബാങ്കുകള്‍ തുറന്നതെന്നു മോദി അവകാശപ്പെട്ടു.
Post Your Comments