മെൽബൺ: പുതുവത്സര ദിനത്തില്‍ മെൽബണിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍. 20 വയസുകാരനും സോമാലി വംശജനുമായ ഓസ്ട്രേലിയ പൗരനാണ് അറസ്റ്റിലായത്. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട അൽ ക്വയ്ദയുടെ ലഘുഗ്രന്ഥം ഇന്റർനെറ്റിലൂടെ വായിച്ച ശേഷമാണ് ഇയാൾ ആക്രമണത്തിന് നീക്കം നടത്തിയത്.
ഐഎസ് അനുഭാവി കൂടിയാണ് യുവാവെന്ന് പോലീസ് പറഞ്ഞു. സിറ്റി സെന്ററിലെ ഫെഡറേഷൻ സ്ക്വയറിൽ ഓട്ടോമാറ്റിക് ഗൺ ഉപയോഗിച്ച് ആളുകൾക്ക് നേരെ വെടിയുതിർക്കാനായിരുന്നു യുവാവ് പദ്ധതിയിട്ടിരുന്നത്. കഴിഞ്ഞ ജനുവരി മുതൽ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു പോലീസ്.
Post Your Comments