
സോള്‍ : പാക് അധിനിവേശ കശ്മീരില്‍ നിന്ന് തങ്ങളുടെ കമ്പനികളെ പിന്‍വലിയ്ക്കാന്‍ തയ്യാറെടുത്ത് സൗത്ത് കൊറിയ. പാക് അധീന കശ്മീരില്‍ തങ്ങളുടെ നിക്ഷേപം ഇറക്കിയ കമ്പനികളോട് എത്രയും പെട്ടെന്ന് മടങ്ങിപോകണമെന്ന് സൗത്ത് കൊറിയന്‍ ഉപരാഷ്ട്രപതി ചോ ഹ്യുണ്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വികാരം എന്തെന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ സൗത്ത് കൊറിയന്‍ അംബാസിഡര്‍ ആയിരുന്നു അദ്ദേഹം.
പാക് അധീന കശ്മീരില്‍ മൂലധന നിക്ഷേപം ഇറക്കിയിരിക്കുന്നത് നിലവില്‍ ചൈന മാത്രമാണ്. അവര്‍ക്ക് മാത്രമാണ് റിസ്‌ക് ഏറ്റെടുക്കാന്‍ കഴിയുകയെന്നും ചോ ഹ്യുണ്‍ പറഞ്ഞു.
പാക് അധീന കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെ പറ്റി ദക്ഷിണ കൊറിയന്‍ കമ്പനികളെ ബോധവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments