പത്തനംതിട്ട•വെള്ളത്തില്‍ വിഷം കലക്കി ശബരിമല തീര്‍ഥാടകരെ കൊന്നൊടുക്കാന്‍ ഐ.എസ് ഭീകരര്‍ പദ്ധതിയിടുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് പോലീസ്. ഇത്തരമൊരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ശബരിമല തീര്‍ഥാടന കാലത്ത് ചുമതല വഹിക്കുന്ന എ.ഡി.ജി.പി സുദേഷ് കുമാര്‍ പറഞ്ഞു. . ശബരിമല സുരക്ഷ സംബന്ധിച്ച ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും സന്നിധാനവും പരിസരവും സുരക്ഷാവലയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ കുന്നാര്‍ അണക്കെട്ടില്‍ നിന്നും ശബരിമലയിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ഇട്ടിരിക്കുന്ന ഇടങ്ങളില്‍ പോലീസ് പെട്രോളിങ് ഏര്‍പ്പെടുത്തും. വ്യോമസേനയുടെയും നേവിയുടെയും ഹെലികോപ്ടര്‍ നിരീക്ഷണം ശബരിമലയിലുണ്ട്. പോലീസ് സേനാംഗങ്ങളുടെ എണ്ണവും കൂട്ടുമെന്നും തീര്‍ഥാടന കാലത്തെ എന്ത് സുരക്ഷാ പ്രശ്നങ്ങളെയും നേരിടാന്‍ പോലീസ് സേന സജ്ജമാണെന്നും എ.ഡി.ജി.പി അറിയിച്ചു.
അയ്യപ്പഭക്തരെ അപായപ്പെടുത്താനായി ഐ.എസ് ഭീകരര്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്ന വാര്‍ത്ത.
Post Your Comments