സുപ്രീം കോടതി അഖില എന്ന ഹാദിയ എന്ന് പറയുമ്പോൾ മലയാളപത്രങ്ങൾ അത് അഖില എന്ന് മാത്രമാക്കുന്നതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വൈക്കത്തുകാരി അഖില മലയാള മാധ്യമങ്ങൾക്ക് ഹാദിയ മാത്രമായി മാറുന്നത് എന്ത് കൊണ്ട്? സുപ്രീം കോടതി തങ്ങളുടെ വിധിയിലുടനീളം ഉപയോഗിച്ചത് അഖില എന്ന ഹാദിയ എന്നാണ് .അത് മലയാള പത്രത്തിൽ ഹാദിയ മാത്രമായി മാറുന്നത് അത്ര നിഷ്കളങ്കമല്ല. മകളെ കൂടെ നിർത്താൻ പരിശ്രമിക്കുന്ന ഒരു പിതാവിന്റെ ഹൃദയം കീറി മുറിക്കാൻ തങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യം മുഴുവൻ പുറത്തെടുക്കുന്ന മാധ്യമ സുഹൃത്തുക്കൾ ഓർക്കുക……നാളെ ഇത് ഏതു വീട്ടിലും സംഭവിക്കാം.’ പോപ്പുലർ ഫ്രണ്ടിന് വേണ്ടി പക്ഷം പിടിക്കുമ്പോൾ അറിയുക നിങ്ങൾ ഇരിക്കുന്ന കൊമ്പുമുറിക്കുകയാണ്….
Post Your Comments