Jobs & VacanciesLatest News

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് ; എയിമ്സിൽ അവസരം

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് എയിമ്സിൽ അവസരം. ഭുവനേശ്വറിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് അവസരം. സീനിയര്‍ നഴ്‌സിങ് ഓഫീസര്‍/ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് I,നഴ്‌സിങ് ഓഫീസര്‍/ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II എന്നീ തസ്തികകളിലായി ആകെ 927 ഒഴിവുകലാണുള്ളത്.

AIIMS/BBSR/AdminII//2017/05 വിജ്ഞാപനപ്രകാരം കഴിഞ്ഞ മേയ് അഞ്ചിന് ഇതേ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗ്യതാചട്ടങ്ങള്‍ പുതുക്കിയതിന്റെ അടിസ്ഥാനത്തിലുള്ള പുനർ വിജ്ഞാപനമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത് (പരസ്യവിജ്ഞാപന നമ്പര്‍: AIIMS/BBSR/AdminII// 2017/05/44384) അതിനാൽ അന്ന് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

പുതിയ വിജ്ഞാപനത്തിൽ പറയുന്ന യോഗ്യത ഉള്ളവരുടെ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. അതോടൊപ്പം തന്നെ ആദ്യ വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന യോഗ്യതയനുസരിച്ച് അപേക്ഷിക്കുകയും പുതിയ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള യോഗ്യത ഇല്ലാതിരിക്കുകയും ചെയ്യുന്നവരുടെ അപേക്ഷ നിരസിക്കുന്നതായിരിക്കും. യോഗ്യതകളിലോ മറ്റ് വിവരങ്ങളിലോ തിരുത്ത് വരുത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;എയിംസ്
അവസാന തീയതി ; ഡിസംബര്‍ 25

shortlink

Related Articles

Post Your Comments

Related Articles


Back to top button