
കൊച്ചി: ജിഷ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മാതാവ് രാജേശ്വരിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം ആസ്വദിച്ചു മൂകാംബിക ദർശനവും മൂന്നാർ യാത്രയും നടത്തി അടിച്ചു പൊളിച്ചു രാജേശ്വരി. തനിക്കു താല്‍പര്യപ്പെടുന്നവരെ മാത്രം ഡ്യൂട്ടിക്കയച്ചാല്‍ മതിയെന്ന ഇവരുട നിലപാട് പലപ്പോഴും അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇവർക്ക് സുരക്ഷയൊരുക്കാൻ അധികൃതർക്ക് ഇത് അംഗീകരിക്കേണ്ടി വരുന്നു.
രാജേശ്വരി മകളുടെ മരണത്തിലൂടെ വീണുകിട്ടിയആർഭാട ജീവിതം ഇവർ ആവോളം ആസ്വദിക്കുകയായിരുന്നു. ഒരു ചെറ്റക്കുടിലിൽ ആയിരുന്ന ഇവർക്ക് സർക്കാർ വക അടച്ചുറപ്പുള്ള കെട്ടിടം നിർമ്മിച്ച് നൽകിയപ്പോൾ ഇപ്പോൾ തനിക്ക് രണ്ടു നില കെട്ടിടം വേണമെന്ന പിടിവാശിയിലാണ് ഇവർ. സാദാ ഹോട്ടലുകളില്‍ പോലും ഇവര്‍ നല്‍കുന്ന ടിപ്പ് നൂറും ഇരുനൂറുമൊക്കെയാണെന്നാണ് റിപ്പോർട്ട്. കാറിലാണ് മിക്കപ്പോഴും പുറത്തേക്കുള്ള യാത്ര.
ഒപ്പമുള്ള വനിത കോസ്റ്റബിള്‍മാരുടെ യാത്ര സൗകര്യം കൂടി കണക്കിലെടുത്താണ് കാര്‍ യാത്രയെന്നാണ് ഇവരുടെ പക്ഷം. രാജേശ്വരിയുടെ ഭര്‍ത്താവായ പാപ്പു ആഴ്ചകള്‍ക്ക് മുമ്പാണ് മരിച്ചത്. അന്ന് ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ പോലും രാജേശ്വരി എത്തിയിരുന്നില്ല.
Post Your Comments