ന്യൂഡൽഹി: കോളേജ് ഹോസ്റ്റലിൽ ഹാദിയയെ കാണാൻ ഷെഫിൻ ജെഹാനെ അനുവദിക്കില്ലെന്ന് അധികൃതർ. എന്നാൽ ഇതിനെതിരെ ഷെഫിൻ ജഹാൻ രംഗത്തെത്തി. അഡ്മിഷനു ശേഷം ഹാദിയയെ കോളേജിലെത്തി സന്ദർശിക്കുമെന്നും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഷെഫിൻ വ്യക്തമാക്കി.
അതേസമയം ഹാദിയ കോടതിയുടെ സംരക്ഷണയിലാണെന്നും ഷെഫിന് ജഹാന് മകളെ കാണാന്‍ ശ്രമിച്ചാല്‍ നിയമപരമായി പ്രതിരോധിക്കുമെന്നും അച്ഛന് അശോകൻ അറിയിച്ചു. ഷെഫിന്റെ തീവ്രവാദബന്ധത്തെക്കുറിച്ച് സ്ഥിരീകരിക്കേണ്ടത് കോടതിയാണ്. അഖിലയെ കാണാൻ സേലത്ത് പോകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അശോകൻ പറഞ്ഞു.അതിനിടെ, ഭര്‍ത്താവായ ഷെഫിന് ജഹാനെ കാണമെന്ന നിലപാടിൽ ഹാദിയ ഉറച്ചു നിൽക്കുകയാണ് . ഷെഫിൻ ജഹാനെ കാണാൻ അനുവദിക്കണമെന്നും ഇതിനായി ഒരു ദിവസം അനുവദിക്കാമെന്ന് പൊലീസ് പറഞ്ഞതായും ഹാദിയ പറഞ്ഞു.
Post Your Comments