ഹാദിയ കേസിലെ സുപ്രീം കോടതിയുടെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. കേസില്‍ എന്‍ ഐ എ അന്വേഷണം തുടരാം. ഹാദിയയുടെ വിദ്യാഭാസത്തെക്കുറിച്ച് മാത്രമാണ് ഇന്നു സംസാരിച്ചത്. ഹാദിയ ഹോസ്റ്റല്‍ നിയമങ്ങള്‍ പാലിക്കണം. ഹാദിയുടെ സുരക്ഷ ഉറപ്പാക്കാനായി മഫ്തിയില്‍ കേരളാ സര്‍ക്കാര്‍ വനിതാ പോലീസിനെ നിയോഗിക്കണം. രഹസ്യമൊഴി രേഖപ്പെടുത്തുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. വീണ്ടും ഹാദിയയെ കേള്‍ക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. നിലവില്‍ ഇടക്കാല ഉത്തരവാണ് കോടതിയാണ് നല്‍കിയത്.
തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാനും പഠനം തുടരാനും തന്നെ അനുവദിക്കണമെന്നായിരുന്നു ഹാദിയ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്റെ പഠനചെലവ് ഭര്‍ത്താവ് വഹിക്കുമെന്നാണ് ഹാദിയ മറുപടി നല്‍കിയത്. സര്‍വകലാശാല ഡീനിനായിരിക്കും ഹാദിയയുടെ സംരക്ഷണ ചുമതല
പഠനം പൂര്‍ത്തിയാക്കാനായി ഹാദിയയെ കോടതി അനുവദിച്ചു. സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജിലാണ് ഹാദിയ പഠിക്കുന്നത്. ഇവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം.
പരിഭാഷകന്റെ സഹായത്തോടെയാണ് ഹാദിയ സുപ്രീംകോടതിയില്‍ സംസാരിച്ചത് മലയാളത്തിലായിരുന്നു ഹാദിയയുടെ മറുപടികള്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹാദിയയോട് വിവരങ്ങള്‍ ചോദിച്ചത്. ഷെഫിന്‍ ജാഹനുമായുള്ള വിവാഹം റദ്ദാക്കിയ സംഭവത്തില്‍ കോടതി പിന്നീട് വാദം കേള്‍ക്കും.
Post Your Comments