Latest NewsIndiaNews

32 വയസ്സുകാരന്റെ വയറില്‍ നിന്നും നീക്കം ചെയ്തത് നാണയങ്ങളടക്കം അഞ്ച് കിലോ ഇരുമ്പ്; അമ്പരന്ന് ഡോക്ടര്‍മാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ 32 വയസ്സുകാരന്റെ വയറ്റിനുള്ളിൽ നിന്ന് പുറത്തെടുത്തത് 263 നാണയങ്ങളും 100 ആണികളും അടക്കം അഞ്ച് കിലോ ഇരുമ്പ്.കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് മക്‌സുദിന്റെ വയറിനുള്ളില്‍ നിന്നാണ് അഞ്ച് കിലോയുടെ ഇരുമ്പ് വസ്തുക്കള്‍ കണ്ടെത്തിയത്. എക്‌സ്‌റേയില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ആദ്യം ഭക്ഷ്യ വിഷബാധയാണെന്നാണ് കരുതിയിരുന്നതെന്നും എക്‌സ്‌റേ എടുത്തപ്പോഴാണ് വയറുവേദനയുടെ കാരണം മനസ്സിലായതെന്നും ചികിത്സിച്ച ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മ പറഞ്ഞു. മക്‌സൂദിനെ നവംബര്‍ 18നാണ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.

ആറംഗ ഡോക്ടര്‍ സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്യുന്നത്. 263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പത്തിലധികം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷഅണങ്ങള്‍ എന്നിവ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തു. എല്ലാം കൂടി അഞ്ച് കിലോ ഭാരം വരുമെന്ന് ഡോക്ടര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button