ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ തീരുമാനത്തില്‍ ഷെഫിന് ജഹാന് സന്തോഷം രേഖപ്പെടുത്തി. ദൈവത്തിനു സ്തുതിയെന്നും ഷെഫിന് ജാഹന് മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധിയില്‍ സന്തോഷം രേഖപ്പെടുത്തിയ ഷെഫിന് ജഹാന്റെ അഭിഭാഷകന് ഷെഫിന് ജഹാനു ഹാദിയയെ കാണുന്നതിനു വിലക്കില്ലെന്നു അഭിപ്രായപ്പെട്ടു.
പഠനം പൂര്‍ത്തിയാക്കാനായി ഹാദിയയെ കോടതി അനുവദിച്ചു. സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജിലാണ് ഹാദിയ പഠിക്കുന്നത്. ഇവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം. പരിഭാഷകന്റെ സഹായത്തോടെയാണ് ഹാദിയ സുപ്രീംകോടതിയില്‍ സംസാരിച്ചത് മലയാളത്തിലായിരുന്നു ഹാദിയയുടെ മറുപടികള്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹാദിയയോട് വിവരങ്ങള്‍ ചോദിച്ചത്. ഷെഫിന് ജാഹനുമായുള്ള വിവാഹം റദ്ദാക്കിയ സംഭവത്തില്‍ കോടതി പിന്നീട് വാദം കേള്‍ക്കും.
Post Your Comments