Latest NewsNewsIndia

ഗുജറാത്ത് ആത്മാവും ഭാരതം പരമാത്മാവും ആണെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്ത് ആത്മാവും ഭാരതം പരമാത്മാവും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്തിന്റെ മകനാണ് താനെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ പ്രസംഗം ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭുജില്‍ നടന്ന റാലിയിലാണ് നടന്നത്.

കോണ്‍ഗ്രസുകാര്‍ നോട്ട് നരോധനത്തില്‍ ഒട്ടും തൃപ്തരല്ലെന്ന് തനിക്കറിയാമെന്നും അവര്‍ തന്നെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. താന്‍ രാജ്യം കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്നും സാധാരണക്കാര്‍ക്ക് അവരുടെ പ്രതിഫലം ലഭിക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

‘സര്‍ദാര്‍ പട്ടേലിന്റെ മണ്ണിലാണ് ഞാന്‍ വളര്‍ന്നത്. ഞങ്ങള്‍ അധികാരത്തിനു വേണ്ടിയല്ല, മറിച്ച് 125 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാല്‍ ഗുജറാത്തിനെ കോണ്‍ഗ്രസ് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. സര്‍ദാര്‍ പട്ടേലിനെ അപമാനിച്ചവരാണ് കോണ്‍ഗ്രസുകാര്‍. എന്നിട്ടും ഗുജറാത്തിലെ ജനങ്ങള്‍ ക്ഷമിച്ചു. എന്നാല്‍ ഇനിയും അവരുടെ അബിമാനത്തെ ചോദ്യം ചെയ്താല്‍ അവര്‍ ക്ഷമിച്ചെന്നു വരില്ലെന്ന്’ പ്രധാന മന്ത്രി വ്യക്തമാക്കി.

ഒരു പാര്‍ട്ടിക്ക് ഇത്രയേറെ അധപ്പതിക്കാനാകുമോയെന്നും മോദി ചോദിച്ചു. കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ഗുജറാത്തിനെ ഒന്നാകെ വിസ്മരിച്ചെന്ന് മോദി കുറ്റപ്പെടുത്തി. തന്നെ നിരന്തരം ആക്രമിക്കുകയും തനിക്ക് നേരെ ചെളിവാരിയെറിയുകയും ചെയ്യുന്ന കോണ്‍ഗ്രസുകാര്‍ക്ക് താന്‍ നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു. കാരണം താമര വിരിയുന്നത് ചെളിയിലാണ്. അതിനാല്‍ ഇനിയും ചെളി വാരിയെറിഞ്ഞാലും തനിക്ക് കുഴപ്പമില്ലെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button