രാജ്യത്തെ ഇളക്കി മറിച്ച ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ മന്ത്രി രാജി വെച്ചു.
പാക്കിസ്ഥാൻ നിയമ മന്ത്രി സാഹിദ് ഹമീദ് ആണ് മൂന്ന് ആഴ്ചയോളമായി നടന്നു വന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ രാജി വെച്ചത്.ഒക്ടോബര്‍ രണ്ടിന് പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കിയ തിരഞ്ഞെടുപ്പ് നിയമഭേദഗതിയെത്തുടര്‍ന്നാണ് ടി.എല്‍.വൈ.ആര്‍.എ.പി.യുടെ നേതൃത്വത്തില്‍ നിയമമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുത്തിയിരിപ്പുസമരം ആരംഭിച്ചത്. ഇസ്ലമാബാദില്‍ തുടങ്ങിയ പ്രക്ഷോഭം ലാഹോര്‍, കറാച്ചി നഗരങ്ങളിലേക്കും വ്യാപിച്ചിരുന്നു. പ്രക്ഷോഭത്തിൽ , പോലീസ് നടപടിയില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments