ഷാര്‍ജ: ഷാര്‍ജയില്‍ വാഹനങ്ങളുടെ വേഗത പരമിതി വര്‍ധിപ്പിച്ചു. ഷാര്‍ജയിലെ മലീഹ അല്‍ ഫായ റോഡിലെ വേഗത പരിമിതിയാണ് വര്‍ദ്ധിപ്പിച്ചത്. 100 കിലോമീറ്ററായാണ് ഉയര്‍ത്തിയത്. നേരത്തെ ഇത് 80 ആയിരുന്നു. ഇതോടെ വാഹനങ്ങള്‍ 120 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞാല്‍ മാത്രമേ റഡാറില്‍ പതിയുകയുള്ളൂ. റോഡിലെ അറ്റകുറ്റ പണി പൂര്‍ത്തിയായാല്‍ റഡാര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ ) വ്യക്തമാക്കി.
ട്രാഫിക് സുരക്ഷ, ഡ്രൈവിങ്ങിലെ അച്ചടക്കം എന്നീ മേഖലയില്‍ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി ഷാര്‍ജ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സാണ് നടപടി സ്വീകരിച്ചത്.
റഡാര്‍ വേഗത മാറ്റിക്കൊണ്ട് തെരുവുകളിലൂടെയും ഹൈവേകളിലേയും ട്രാഫിക്കിന്റെ വ്യത്യാസം മനസ്സിലാക്കുകയും വേഗത ലംഘിക്കുന്നവരെ പിടികൂടുകയും ചെയ്യാമെന്നും ഹെഡ്ക്വാര്‍ട്ടേഴ്‌സ് വ്യകത്മാക്കി.
Post Your Comments