ന്യൂഡല്‍ഹി: ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ഖഫീല്‍ ഖാനെതിരെ പൊലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. ഖൊരക്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഖാനെതിരെ കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് വധശ്രമത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കുമാണ് കേസ് ചുമത്തിയിട്ടുള്ളതെന്ന് കുറ്റപ്പത്രത്തില്‍ പറയുന്നു.
ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ആഗസ്ത് 10ന് രാത്രി ആശുപത്രിയില്‍ ഒാക്സിജന്‍ വിതരണം നിലച്ചതിനാല്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തെ തുടര്‍ന്നാണ് കേസെടുത്തത്. സമീപത്തുള്ള നഴ്സിങ്ങ് ഹോമുകളില്‍ നിന്ന് ഒക്സിജന്‍ എത്തിച്ച് 100 ലേറെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഡേക്ടറുടെ സേവനത്തിന് ആദ്യം അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് കുഞ്ഞുങ്ങള്‍ മരിച്ച എന്‍സഫലൈറ്റിസ് വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന ഖഫീലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
മറ്റ് എട്ടു പേര്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നു. അധികൃതര്‍ ഒാക്സിജന്‍ നിലച്ചതാണ് മരണകാരണമെന്നത് നിഷേധിക്കുകയും മസ്തിഷ്ക ജ്വരമാണ് സംഭവത്തിനു പിറകിലെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
Post Your Comments