തിരുവനന്തപുരം: ബസ് ചാര്‍ജില്‍ വര്‍ധനയ്‌ക്കു നീക്കം. 10 ശതമാനം വർധിപ്പിക്കാനാണ് സാധ്യത. പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ ആവശ്യം മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ്. ഒരു രൂപവരെ മിനിമം ചാര്‍ജില്‍ വര്‍ധനയുണ്ടായേക്കുമെന്നാണു സൂചന. എന്നാല്‍, ഇതുസംബന്ധിച്ച യാതൊരു വിവരവും കെ.എസ്.ആര്‍.ടി.സിക്ക് ലഭ്യമായിട്ടില്ല.
സ്വകാര്യ ബസ് ഉടമകള്‍ നേരത്തേ തന്നെ ഡീസല്‍ വില വര്‍ധനയുടെ സാഹചര്യം കണക്കിലെടുത്ത് ബസ്‌ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. കേരള സ്‌റ്റേറ്റ് ഫെയര്‍ റിവിഷന്‍ കമ്മിറ്റിയുടെ ബസ് ചാര്‍ജ് പുതുക്കി നിശ്‌ചയിക്കുന്നതു സംബന്ധിച്ച് വാദംകേള്‍ക്കല്‍ 30നു തിരുവനന്തപുരത്ത് നടത്തും. അന്നുതന്നെ ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ അന്തിമരൂപമാകുമെന്നാണു വിവരം.
Post Your Comments