Latest NewsCinemaMovie SongsEntertainmentKollywood

ഏഴു വര്‍ഷം മുമ്പ് പുറത്തുവന്ന ലൈംഗിക വീഡിയോ യഥാര്‍ഥമെന്ന് കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട്; നടി രഞ്ജിത വീണ്ടും വിവാദത്തില്‍

ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ നടി രഞ്ജിത വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും ഉള്‍പ്പെട്ടെ വിവാദ ലൈംഗിക വീഡിയോ മോര്‍ഫ് ചെയ്തതല്ലെന്നു സ്ഥിരീരികിച്ചു കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. വിവാദമുണ്ടായി ഏഴുവര്‍ഷങ്ങള്‍ക്കു ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഏഴു വര്‍ഷം മുമ്പ് സ്വകാര്യ ചാനലുകള്‍ നിത്യാനന്ദയും രഞ്ജിതയും ഉള്‍പ്പെട്ട ലൈംഗിക വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ വീഡിയോയിലെ സ്ത്രീ താനല്ലെന്നായിരുന്നു രഞ്ജിതയുടെ വാദം. ‘ഈ വീഡിയോ കെട്ടിച്ചമച്ചതാണ്. അതില്‍ കാണുന്നയാള്‍ ഞാനല്ല. ഈ സമയം ധ്യാനപീഠ ആശ്രമത്തിലെ മുറിയില്‍ സന്യാസിനിയുമായി സംസാരിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുകയാണ്. എന്റെ കരിയര്‍ നശിച്ചു. എന്നെ വിശ്വസിച്ച ആളുകള്‍ക്കും സംശയമായി’ എന്നായിരുന്നു രഞ്ജിത അന്ന് പറഞ്ഞത്

കേസിനെക്കുറിച്ചു സിഐഡി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബംഗളുരു കോടതിയില്‍ കേസും നല്‍കിയിരുന്നു. ഇതിനു പിന്നാലെ ബംഗളുരുവിലെ ഫോറന്‍സിക് ലബോറട്ടറി വീഡിയോ കെട്ടിച്ചമച്ചതല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, 2012ല്‍ നിത്യാനന്ദ അമേരിക്കന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അനലിസ്റ്റുകളില്‍നിന്നു റിപ്പോര്‍ട്ട് നേടി വീഡിയോ വ്യാജമെന്നു വാദിച്ചിരുന്നു. കര്‍ണാടക സിഐഡിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കൈമാറിയിരുന്നു. എന്നാല്‍, നവംബര്‍ 22ന് കേന്ദ്ര ഫോറന്‍സിക് വിഭാഗം വീഡിയോ പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതു വ്യാജമല്ലെന്നു വ്യക്തമാക്കുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെ നായികയയിരുന്ന രഞ്ജിതയുടെ ആദ്യപേര് ശ്രീവല്ലി എന്നായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ പി. ഭാരതിരാജയാണു രഞ്ജിത എന്ന ആ പേരു നല്‍കിയത്. ആന്ധ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ നന്ദി പുരസ്‌കാരവും രഞ്ജിതയ്ക്കു ലഭിച്ചിട്ടുണ്ട്. 2000-ല്‍ സൈനിക മേജര്‍ രാകേഷ് മേനോനെ വിവാഹം കഴിച്ചെങ്കിലും 2007ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇതിനുശേഷമാണ് നിത്യാന്ദ സ്വാമിയുമായുള്ള വിവാദത്തില്‍പ്പെടുന്നത്. വളരെ നാളായി ചര്‍ച്ചകള്‍ ഒന്നുമില്ലാതെ കിടന്നിരുന്ന സ്വാമിയുടെ ലൈംഗിക വാര്‍ത്ത ഇതോടുകൂടി വീണ്ടും ചര്ച്ചയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button