ഹൈദരാബാദ്: ഹൈദരബാദ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന സംഘം പോലീസ് പിടിയിൽ. ഹൈദരാബാദിലെ നെരേദ് മെട്ടിലാണ് സംഭവം. സംഘത്തിലെ മുഖ്യ കണ്ണി ടാന്‍സാനിയന്‍ യുവതിയാണ്. സംഘം അശ്ലീല ദൃശ്യങ്ങളും പകർത്തി വില്പന നടത്തിയിരുന്നു. ഇതിന് നേതൃത്വം കൊടുത്തിരുന്നത് ടാന്‍സാനിയന്‍ യുവതിയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ടാന്‍സാനിയ ദാരെസ്സലാം സ്വദേശിനി റമദാനി ഉസങ്ക സാബിയ ബയോനിയെ (30) യാണ് പോലീസ് അറസ്റ്റു ചെയ്തത്. ബയോനിയും സുഹൃത്ത് എഡ്വേര്‍ഡും ചേര്‍ന്നാണ് പെണ്‍വാണിഭം നടത്തിവന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് യുവതി പിടിയിലായത്. അതേസമയം ഈ സംഘത്തിൽ നിന്ന് രണ്ട് ടാന്‍സാനിയന്‍ യുവതികളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.
ബയോനിയും, എഡ്വേര്‍ഡും പണം വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ പെണ്‍വാണിഭത്തിലേക്ക് പ്രലോഭിപ്പിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും ടാന്‍സാനിയ യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി 10,000 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. യുവതിയുടെ സുഹൃത്തിനുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
Post Your Comments