
കൊല്‍ക്കത്ത: താനുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുമായി ഒരുമിച്ച് ജീവിക്കാന്‍ 16 കാരന്‍ കാമുകിയുടെ രണ്ടരവയസ്സുകാരി മകളെ കൊന്നു ഓടയില്‍ താഴ്ത്തി. കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച നടത്ത സംഭവത്തില്‍ പിടിയിലായിരിക്കുന്നത് ഒരു ചേരിനിവാസിയായ കൗമാരക്കാരനാണ്. ആഗസ്റ്റ് 29 ന് കാമുകിയുടെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഓടയില്‍ താഴ്ത്തി. കുഞ്ഞിന്റെ മൃതദേഹം സെപ്തംബര്‍ 1 ാം തീയതിയായിരുന്നു കണ്ടെത്തിയത്.
തന്നേക്കാള്‍ ഒട്ടേറെ പ്രായക്കൂടുതലുള്ള സ്ത്രീയുമായി അവിഹിത ബന്ധം പതിവാക്കിയിരുന്ന പയ്യന്‍ സ്ത്രീയുമായി ഒരുമിച്ച് ജീവിക്കുന്നതിന് തടസ്സമാകുന്നു എന്ന ചിന്തയെ തുടര്‍ന്നായിരുന്നു കുഞ്ഞിനെ കൊല്ലാന്‍ പദ്ധതിയിട്ടത്. കുട്ടിയെ കാണാതെ വന്നതോടെ തന്നെ മുമ്പ് കൊല്ലാന്‍ ശ്രമിച്ച മയക്കുമരുന്നിന് അടിമയായ യുവാവിനെയാണ് മാതാവ് സംശയിച്ചത്. ഇയാള്‍ക്കെതിരേ ഇവര്‍ നല്‍കിയ പരാതിയില്‍ യുവതിയുടെ കൗമാരക്കാരനായ കാമുകനെ പോലീസ് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 16 കാരന്‍ എല്ലാം തുറന്നു പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് സ്ഥിരം മദ്യപാനിയാണ്. ഇയാള്‍ അവരെ വേണ്ടവിധം നോക്കിയിരുന്നില്ല. തുടര്‍ന്നാണ് യുവതി പയ്യനുമായി പ്രണയത്തിലായത്. ഇവരുമായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന കൗമാരക്കാരൻ കുഞ്ഞ് ഇതിനു തടസ്സമാണെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ് ചെയ്തു.
Post Your Comments