ഹോട്ടല്‍ മുറിയില്‍ വച്ച് കാമുകിയുമൊത്ത് പിടിയിലായ ഭര്‍ത്താവിന് എട്ടിന്റെ പണി കൊടുത്തു ഭാര്യ. വിചിത്രമായ ശിക്ഷയാണ് ഇവർ തന്നെ വഞ്ചിച്ച ഭർത്താവിന് വിധിച്ചത്. ജൈറോ വര്‍ഗാസ് എന്ന കൊളംബിയക്കാരനാണ് ശിക്ഷയ്ക്ക് വിധേയനായത്.വര്‍ഗാസിനെ പൂര്‍ണ നഗ്നനാക്കി തന്റെ എസ്യുവിയുടെ മുകളില്‍ കിടത്തി പട്ടാപ്പകല്‍ വണ്ടിയോടിച്ച് നഗരം ചുറ്റിയാണ് ഭാര്യ ശിക്ഷിച്ചത്. ഇത് കണ്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. സംഭവം വാര്‍ത്തയായതോടെ വര്‍ഗാസിനെതിരെ പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിച്ചതിന് പോലീസ് കേസുമെത്തു.
മാനം പോയതിനു പുറമെ കേസിന്റെ നൂലാമാലകളിലാണ് ഇപ്പോൾ ഇയാൾ. സംഭവത്തെക്കുറിച്ച് കൊളംബിയന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. തന്റെ ഭർത്താവ് മറ്റൊരു യുവതിയുമായി ഹോട്ടൽ മുറിയിൽ അവിഹിത ബന്ധത്തിലേർപ്പെടുന്നത് ഭാര്യ കയ്യോടെ പിടിക്കുകയായിരുന്നു. എന്നാൽ ഇയാൾ ഭാര്യയോട് മാപ്പ് ചോദിച്ചുവെങ്കിലും ഇവർ വഴങ്ങിയില്ല. ഒടുവിൽ നഗ്നനായി തന്റെ കാറിനു മുകളിൽ കയറിയാൽ ക്ഷമിക്കാമെന്ന ഉപാധിയാണ് ഇവർ വെച്ചത്. ഇത് വർഗാസ് സമ്മതിക്കുകയും ചെയ്തു. തുടർന്ന് വര്‍ഗാസ് എസ്യുവിയുടെ മുകളില്‍ കയറിക്കിടന്നു, മുഖം ഒരു തൂവാല കൊണ്ട് മറച്ചും പിടിച്ചു.
എന്നാല്‍ വാഹനം മുന്നോട്ടു നീങ്ങിത്തുടങ്ങിയതോടെ ഈ തൂവാല നഷ്ടമായി. ഇയാളുടെ ഈ നഗ്ന യാത്ര കണ്ട് തടിച്ചുകൂടിയ ജനങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തിന്റെ വിവിധ തരത്തിലുള്ള നിരവധി വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും യൂടൂബിലും പ്രചരിക്കുന്നത്.
Post Your Comments