ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന സംവിധാനങ്ങളായ ഉന്നത കോടതികളില്‍ വനിതകളുടെയും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യം കുറയുന്നത് ഉത്കണ്ഠയ്ക്കു കാരണമാകുന്നു എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കാലങ്ങളായി രാജ്യത്തെ ഉന്നതകോടതികളില്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം കുറയുകയാണ്. ഒബിസി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം കുറയുന്നത് ശരിയായ നടപടിയല്ല. ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ, നിതി ആയോഗ് എന്നിവയുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
നിലവില്‍ കോടതികളില്‍ നാലില്‍ ഒരു ജഡ്ജി മാത്രമാണ് വനിത. ഇതിനു മാറ്റം വരണം. 7,000 ജഡ്ജിമാരാണ് സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുള്ളത്. പക്ഷേ ഇതില്‍ 4700 പേര്‍ മാത്രമാണ് വനിതാ ജഡ്ജിമാര്‍. അതായത് കേവലം നാലിലൊന്ന് പേര്‍ മാത്രം. രാജ്യത്തെ ജുഡീഷ്യറിയുടെ നിലവാരത്തില്‍ കാത്തു സൂക്ഷിക്കുകയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
Post Your Comments