ന്യൂഡല്‍ഹി : പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ച് രാജ്യം സ്വയം നിര്‍മിച്ച ടാങ്ക്. രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് പുതിയ ടാങ്ക് നിര്‍മിച്ചത്. കരസേനയ്ക്കു വേണ്ടിയാണ് പുതിയ ആയുധം വികസിപ്പിച്ചത്. മൂന്നാം തലമുറ ടാങ്കായ ‘അര്‍ജുന്‍’ ആണ് ഇനി രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ കരുത്ത് പകരുക.
ടാങ്കിനു മഹാഭാരതത്തിലെ അര്‍ജുനന്റെ പേരാണ് നല്‍കിയത്. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് അര്‍ജുന്‍ എംകെ 2 ഇനി യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു കരുത്ത് പകരും. ഈ ടാങ്ക് അടുത്ത വര്‍ഷം മുതല്‍ യുദ്ധത്തില്‍ ഉപയോഗിക്കാമെന്നു ഡിആര്‍ഡിഒ വൃത്തങ്ങള്‍ വ്യക്തമാക്കി. മിസൈലുകളെ വെടിവെച്ച് വീഴ്ത്താനാണ് ഇവ ഉപയോഗിക്കുക.
ഇസ്രായേല്‍ മിസ്സൈല്‍ ഘടിപ്പിക്കപ്പെടുന്നതില്‍ അര്‍ജുന്‍ എംകെ 2 2013ല്‍ പരാജയപ്പെട്ടു. പിന്നീട് രാജ്യത്ത് തന്നെ വികസിപ്പിച്ച മിസൈലാണ് ഇതില്‍ പരീക്ഷിക്കാനായി സേന ഒരുങ്ങുന്നത്.ഇതു വരെ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും 1,200 മീറ്ററില്‍ താഴെ നിന്നുകൊണ്ട് ശത്രുവിനെ വീഴത്താനായി ഇവയ്ക്കു സാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.
Post Your Comments