ന്യൂഡൽഹി•ശക്തി വർധിപ്പിക്കാൻ 600 യുദ്ധ ടാങ്കുകൾ പാക്കിസ്ഥാൻ വാങ്ങാനൊരുങ്ങുന്നു. റഷ്യയില്‍ നിന്നുള്ള ടി-90 ടാങ്കുകള്‍ ഉള്‍പ്പടെയുള്ള ടാങ്കുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേണ വിഭാഗമാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മുതൽ നാല് കിലോമീറ്റർ ദൂരം ലക്ഷ്യം താണ്ടാൻ കഴിവുളള ടാങ്കുകളാണ് അതിർത്തിയിൽ എത്തിക്കാനൊരുങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൈനയുടെ സഹായത്തോടെ 220 യുദ്ധ ടാങ്കുകൾ തദ്ദേശീയമായി കൊണ്ടുവരുന്നതിനും ഉദ്ദേശമുണ്ട്. 2025 ആവുമ്പോഴേക്കും സേനയുടെ വിപുലീകരണം ലക്ഷ്യമിടുന്ന പാക്കിസ്ഥാൻ ആഗോളതലത്തിൽ 360 യുദ്ധ ടാങ്കുകൾ കൂടെ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്.
Post Your Comments