രാജ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് താല്‍ക്കാലിക നിരോധനം. പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ നീക്കം തത്സമയം സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് പാകിസ്താന്‍ സ്വകാര്യ ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പാകിസ്താന്‍ ഇലക്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് ഉത്തരവ്.
പ്രതിഷേധകാര്‍ക്കെതിരെയുള്ള സൈനിക നടപടി ചാനലുകള്‍ തത്സമയം കാണിച്ചിരുന്നു. ഇത് മാധ്യമ നിയന്ത്രണ നിയമത്തിനെതിരാണെന്ന് കാട്ടിയാണ് ചാനല്‍കള്‍ക്ക് താത്കാലിക നിരോധനം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാനലുകള്‍ക്ക് നിയന്ത്രണമുല്ലതായി പറഞ്ഞിട്ടില്ല.
Post Your Comments