റിയാദ്: അടുത്ത വര്‍ഷം മുതല്‍ സൗദിയില്‍ ടൂറിസ്റ്റ് വിസ അനുവദിക്കും. വിനോദസഞ്ചാരപൈതൃക ദേശീയ കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതിലൂടെ രാജ്യത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ഇനി മുതല്‍ വിനോദ സഞ്ചാരികള്‍ക്കു വേഗം വിസ ലഭിക്കാനായി ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കാനും കമ്മിഷന്‍ തീരുമാനിച്ചു. ഇതു വഴി സഞ്ചാരികള്‍ക്കു വിസയ്ക്കു വേണ്ടി വിദേശരാജ്യങ്ങളിലെ എംബസികളെ സമീപിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നു സഞ്ചാരപൈതൃക ദേശീയ കമ്മിഷന്‍ പ്രസിഡന്റ് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു.
നിലവില്‍ ആഭ്യന്തര ടൂറിസമാണ് കമ്മിഷന്‍ പ്രോത്സാഹിപ്പിച്ചിരുന്നത്. പുതിയ പദ്ധതി മുഖനേ വിദേശികളയെും ആകര്‍ഷിക്കാനാണ് തീരുമാനം. പദ്ധതിയില്‍ ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തെ ചരിത്രസ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments