ദുഃഖങ്ങളും സന്തോഷങ്ങളും നല്‍കി ഒരു വര്‍ഷം കൂടി കടന്നു പോവുകയാണ്. 2019 ഒരു ദിവസമപ്പുറം നമ്മെ കാത്തു നില്‍ക്കുന്നു. പതിവു പോലെ പുതിയ പുതുവര്‍ഷത്തില്‍ എടുക്കേണ്ട പ്രതിഞ്ജകള്‍ പലരും തീരുമാനിച്ചുറപ്പിച്ചിരിക്കും. ജീവിതത്തില്‍ നേട്ടങ്ങള്‍ സമ്മാനിക്കുന്നവയായിരിക്കണം നമ്മുടെ ഓരോ തീരുമാനങ്ങളും. മികച്ചൊരു ജീവിതം പടുത്തുയര്‍ത്താന്‍ ആവശ്യമായ ചില തീരുമാനങ്ങള്‍ ഇതാ.
എടുക്കുന്ന തീരുമാനം നടപ്പിലാക്കാനുള്ള കരുത്താണ് ആദ്യം വേണ്ടത്. കടുകട്ടിയുള്ള തീരുമാനങ്ങള്‍ എല്ലാ വര്‍ഷവും എടുക്കുമെങ്കിലും ഏതാനും ആഴ്ചകള്‍ മാത്രമായിരിക്കും ഇവയുടെ ആയുസ്സ്. ഈ ശീലം മാറ്റുമെന്ന പ്രതിഞ്ജ ഇപ്പോള്‍ തന്നെ എടുക്കൂ.
ഏറ്റവും കൂടുതല്‍ ആളുകള്‍ ഓരോ പുതുവര്‍ഷത്തിലും എടുക്കുന്നതും പരാജയപ്പെടുന്നതും ആരോഗ്യ സംരക്ഷണ പ്രതിഞ്ജകളാണ്. ദിവസേനെ വ്യായാമം ചെയ്യും, ഭാരം കുറയ്ക്കും, ആഹാരം നിയന്ത്രിക്കും എന്നിങ്ങനെ നീളുന്ന തീരുമാനങ്ങള്‍.
വ്യക്തി ജീവിതത്തില്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട് ആരോഗ്യത്തിന്. ഈ പുതുവര്‍ഷത്തിലെ ആദ്യത്തെ പ്രതിഞ്ജ ആരോഗ്യം സംരക്ഷിക്കുമെന്നു തന്നെയാകട്ടേ. പലതരം ജീവിതശൈലി രോഗങ്ങളാല്‍ വലയുന്ന ഇക്കാലത്ത് ആരോഗ്യ സംരക്ഷണ പ്രതിഞ്ജ എതൊരു സാഹചര്യത്തിലും പിന്തുടരുക.
മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. ഓരോ വ്യക്തിയേയും ജീവിക്കാനും മുന്നോട്ടു നയിക്കാനും ശക്തനാക്കുന്നതിലെ പ്രധാന ഘടകമാണ് അവന്റെ ബന്ധങ്ങള്‍. മാതാപിതാക്കള്‍, ജീവിതപങ്കാളി, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ അയല്‍ക്കാര്‍, അധ്യാപകര്‍ തുടങ്ങി ഈ ബന്ധങ്ങളുടെ പട്ടിക നീളും. എന്നാല്‍ തിരക്കു പിടിച്ച ജീവിതത്തില്‍ പലപ്പോഴും ബന്ധങ്ങള്‍ക്കു വിള്ളല്‍ വീഴും.
പലപ്പോഴും ഈ ബന്ധങ്ങള്‍ക്കായി സമയം കണ്ടെത്തുന്നതില്‍ പരാജയപ്പെടും. എന്നാല്‍ പുതിയ വര്‍ഷത്തില്‍ ഉലഞ്ഞ ബന്ധങ്ങളെ കൂട്ടിച്ചേര്‍ത്ത്, സുദൃഢമാക്കി മുന്നേറുമെന്ന് ഉറച്ച തീരുമാനമെടുക്കൂ.
Post Your Comments