കോഴിക്കോട്: സാമൂഹിക സുരക്ഷ പെന്ഷന് അപേക്ഷകരുടെ ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ അർഹത നിശ്ചയിക്കുകയുള്ളൂയെന്ന് ധനവകുപ്പ് നിദ്ദേശിച്ചിരുന്നു. എന്നാൽ ഈ തീരുമാനം ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.അപേക്ഷകരുടെ വീടിന്റെ വലിപ്പവും ഗൃഹോപകരണങ്ങളും പരിശോധിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
അതിനാൽ പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ കത്ത് നല്‍കിയതോടെയാണ് പെന്ഷന് അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെവലുപ്പം, മേല്‍ക്കൂര കോണ്‍ക്രീറ്റാണോ, വീട്ടില്‍ എയര്‍ കണ്ടീഷന്‍, വാഷിങ് മെഷീന്, എല്‍.ഇ.ഡി ടെലിവിഷന്‍, എ.സി, വാഹനം എന്നിവയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് ധനവകുപ്പ് ജോയന്റ് സെക്രട്ടറി ബി. പ്രദീപ് കുമാര്‍ ജൂലൈ ആദ്യവാരം ഉത്തരവിറക്കിയത്.
അപേക്ഷകരുടെ വീട്ടുപകരണങ്ങളടക്കം ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിക്കുന്നത് ആക്ഷേപത്തിനിടയാക്കുമെന്ന് വിവിധ കോണുകളില്‍നിന്ന് പരാതി ഉയര്‍ന്നതിനുപിന്നാലെ, ഉത്തരവിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ നിർദ്ദേശം മരവിപ്പിച്ചത്.അർഹതിയില്ലാത്തവരും പെൻഷൻ വാങ്ങുന്നു എന്ന് കണ്ടെത്തിയതിനാലാണ് ധനവകുപ്പ് 2017 തീരുമാനമെടുത്തത്.
Post Your Comments