Latest NewsNewsIndia

വീണ്ടും ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചിട്ടു

ബെംഗളൂരു: വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയതിന് പതിനാറുകാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്‌തു. ഒക്ടോബര്‍ 22-നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകവിവരം പുറത്ത് വരികയായിരുന്നു.

മണ്ടിഗേരി സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി മൂന്നു മാസങ്ങള്‍ക്കുമുമ്പാണ് യുവാവിനൊപ്പം ഒളിച്ചോടിയത്. തുടർന്ന് വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. എന്നാൽ തുടർന്നും യുവാവിനൊപ്പം പോകണമെന്ന് വാശിപിടിച്ച പെണ്‍കുട്ടിയെ പിതാവ് തടിക്കഷ്ണമുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും സമീപത്തെ വിജനമായ പ്രദേശത്ത് കുഴിച്ചിടുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button