KeralaLatest NewsNews

കുറിഞ്ഞി ഉദ്യാനം: സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബി.ജെ.പി

ന്യൂഡൽഹി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നത തല യോഗം വിളിക്കുമെന്ന് മന്ത്രി ഡോ. ഹർഷ വർദ്ധൻ ഉറപ്പ് നൽകിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരൻ. കുറിഞ്ഞി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളെപ്പ​റ്റി സി.ബി.ഐ അന്വേഷണം നടത്തണമെന്നും അതിർത്തി പുനർനിർണയിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വിരുദ്ധമാണെന്നും കുമ്മനം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാർക്ക് ഭൂമി പതിച്ചു നൽകാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിൽ. ഭൂമാഫിയയുമായി മുഖ്യമന്ത്റിക്കും ബന്ധമുണ്ടോയെന്ന് സംശയിക്കാനുള്ള കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും കുമ്മനം ആരോപിച്ചു. പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂമി നൽകിയെന്ന് വ്യാജരേഖ ചമച്ച് ആയിരക്കണക്കിന് ഏക്കർ തട്ടിയെടുക്കാനാണ് രാഷ്ട്രീയ നേതാക്കൾ അടക്കമുള്ള ഭൂമാഫിയ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button