Latest NewsNewsInternational

ഹഫീസ് സെയ്‌ദിന്റെ മോചനം; ന്യായീകരണവുമായി പാകിസ്ഥാൻ

ലാഹോർ: ലഷ്‌കറെ ത്വയ്‌ബ തലവനായ ഹഫീസ് സെയ്‌ദിന്റെ മോചനത്തെ ന്യായീകരിച്ച് പാകിസ്ഥാൻ. യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ നിർദ്ദേശ പ്രകാരം വിടുതൽ അനുമതി ലഭിച്ച ഭീകരരുടെ പട്ടികയിൽ ഹഫീസ് സെയ്‌ദിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇത് പാലിക്കാൻ തങ്ങൾ പ്രതിഞ്ജാബദ്ധമാണെന്നും പാകിസ്ഥാൻ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വീട്ടുതടങ്കലിലായിരുന്ന ഹഫീസിനെ പാകിസ്ഥാൻ മോചിപ്പിച്ചത്. തുടർന്ന് തനിക്കെതിരെ ഇന്ത്യ ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും കാശ്‌മീരിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നത് വരെ ഇന്ത്യയുമായി യതൊരുവിധ സമാധാന ചർച്ചകളും നടത്താൻ പാടില്ലെന്നും വ്യക്തമാക്കി ഹഫീസ് സയീദ് രംഗത്ത് വന്നിരുന്നു. അതേസമയം, ഹഫീസ് സെയ്‌ദിന്റെ മോചനത്തിലൂടെ പാകിസ്ഥാന്റെ ഇരട്ടത്താപ്പ് നയം വ്യക്തമായതായി ഇന്ത്യ പ്രതികരിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button