കൈറോ: ഇൗജിപ്തിൽ നൂറുകണക്കിനു പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സൈന്യത്തിന്റെ മറുപടി. സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു. അവരുടെ വാഹനങ്ങളും തകർത്തിട്ടുണ്ട്. ഉത്തര സിനായിയോടു ചേർന്ന ഭീകരതാവളങ്ങളിൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായും ഭീകരരുടെ വാഹനങ്ങളും ഒളിത്താവളങ്ങളും തകർത്തതായും സൈനിക വക്താവ് തമർ രിഫായ് അറിയിച്ചു.
അതേസമയം ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 305 ആയി ഉയർന്നു. ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ഒാർമക്കായി സ്മാരകം നിർമിക്കാനും ഉത്തരവിട്ടിട്ടുണ്ട്. അതിനിടെ, ആക്രമികൾ ഐ .എസ് പതാക കൈകളിലേന്തിയിരുന്നുവെന്ന് സിനായ് അധികൃതർ വെളിപ്പെടുത്തി. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടില്ല.
Post Your Comments