ഗോരഖ്‌പൂർ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഡോക്ടർ നിരപരാധി .ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം മുടങ്ങിയപ്പോള്‍ സ്വന്തം ചെലവില്‍ കുട്ടികള്‍ക്ക് ഓക്സിജന്‍ എത്തിച്ച ഡോക്ടറാണ് കഫീല്‍ ഖാന്‍.എന്നാൽ അദ്ദേഹത്തെ പിന്നീട് അഴിമതി നടത്തിയെന്നും സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നും ആരോപിച്ച പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു .എന്നാൽ കുറ്റപത്രത്തില്‍ ആരോപിച്ചതുപോലെ ഡോ ഖാനെതിരായി അഴിമതിയുമായി ബന്ധപ്പെട്ടോ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നോ ഐടി നിയമത്തിന്റെ ലംഘനമോ കണ്ടെത്താനായില്ല.സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനോടി നടന്ന കഫീല്‍ ഖാനെ പുറത്താക്കിയതിനെതിരെ ഡോക്ടര്‍മാരുടെ കൂട്ടായ്മ പ്രതിഷേധമറിയിച്ചിരുന്നു.
Post Your Comments