ബുർഖ ധരിച്ചു വോട്ടു ചെയ്യാനെത്തുന്ന സ്ത്രീകളെ ആവശ്യമെങ്കിൽ പരിശോധിക്കാൻ വനിതാ പോലീസിനെയും പ്രത്യേക വനിതാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന് ഉത്തർ പ്രദേശിലെ ബി ജെ പി പ്രതിനിധികൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർഥിച്ചു .തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയുന്നതിനാണ് ഇതെന്ന് ബി ജെ പി വ്യകത്മാക്കി .എന്നാൽ മുസ്ലിം സ്ത്രീകളെ വോട്ടു ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയെന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തുണ്ട് .ഇനി നടക്കാനിരിക്കുന്ന രണ്ടും മൂന്നും റൗണ്ട് തിരഞ്ഞെടുപ്പുകളിൽ നടപടി ആവശ്യപ്പെട്ടാണ് ബി ജെ പി നേതാവ് ജെ പി എസ് റാത്തോഡിന്റെ നേതൃത്വത്തിലുള്ള സംഘം ഇലക്ഷൻ കമ്മീഷണറെ സമീപിച്ചത്.
Post Your Comments