![](/wp-content/uploads/2017/11/pv-sindhu-m1.jpg)
ഹോങ്കോങ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ സൂപ്പർ താരം പി വി സിന്ധു. 21-17, 21-17 എന്ന സ്കോറിന് തായ്‌ലണ്ടിന്റെ റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ കടന്നത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ ചൈനീസ് തായ്പ്പേയ് താരം തായ് സു യിങാണ് സിന്ധുവിന്റെ എതിരാളി. മുൻപത്തെ തോല്‍വിക്ക് പകരംവീട്ടാനുള്ള അവസരമാണ് ഇപ്പോള്‍ സിന്ധുവിന് കൈവന്നിരിക്കുന്നത്.
Post Your Comments