അശോക് നഗര്‍: അനധികൃത കൈയേറ്റം നടപടി സ്വീകരിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റില്‍ തള്ളിയിട്ടു. മഹാരാഷ്ട്രയില്‍ അശോക് നഗര്‍ ജില്ലയിലെ കരംസി ഗ്രാമത്തിൽ വനഭൂമി ചിലര്‍ കൈയേറിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനെത്തിയപ്പോഴാണ് മോണിക്ക ഠാക്കൂര്‍ എന്ന റേഞ്ചറെ അക്രമികള്‍ കിണറ്റില്‍ തള്ളിയിട്ടത് . ശേഷം കൂടെയുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരാണ് കയറിട്ട് നല്കി ഇവരെ രക്ഷപെടുത്തിയത്. സംഭവവുമായി ബന്ധപെട്ടു പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments