KeralaLatest NewsNews

റുബെല്ലാ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് : ഈ രോഗം വരാനുള്ള സാധ്യതയെ കുറിച്ച് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു

 

 

കോഴിക്കോട് : റുബെല്ലാ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കേള്‍വി ശക്തിയുണ്ടാകില്ലെന്ന് ഡോക്ടറുടെ കണ്ടെത്തല്‍. സ്ത്രീകള്‍ നിര്‍ബന്ധമായി റുബെല്ലാ വാക്‌സിന്‍ എടുത്തിരിക്കണമെന്ന് സീനിയര്‍ ഇഎന്‍ടി കണ്‍സള്‍ട്ടന്റായ ഡോ. പി കെ ഷറഫുദ്ദീന്‍ പറയുന്നു. ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസത്തില്‍ റുബെല്ല രോഗാണു സ്ത്രീകളിലെത്തീയാല്‍ കുഞ്ഞിന് കേള്‍വിക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ പരിശോധിച്ച മൂന്ന് നവജാതശിശുക്കള്‍ക്കും കേള്‍വി ശക്തിയില്ല. പരിശോധിച്ചപ്പോള്‍ ഈ മൂന്ന് കുട്ടികളിലും സമാനത ഉണ്ട്. അവരുടെ മാതാക്കള്‍ ഗര്‍ഭാവസ്ഥയില്‍ റുബെല്ലാ വാക്‌സിന്‍ എടുക്കാതിരിന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്- ഡോക്ടര്‍ പറഞ്ഞു.

കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി റുബെല്ലാ വാക്‌സിന് എതിരെയുളള പ്രചരണങ്ങളാണെന്നും ഡോക്ടര്‍ പറഞ്ഞു. വാക്‌സിന്‍ വിരുദ്ധ പ്രചാരണം ശക്തമായി നടക്കുന്ന മലപ്പുറത്തെ ഡോക്ടര്‍ തന്നെയാണ് ഇതിന്റെ അനന്തരഫലം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button