കണ്ണൂര്‍: ജനുവരി അവസാനത്തോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണികൾ പൂർത്തിയാക്കുന്നതിനാൽ ജനുവരി പകുതിയോടെ പരീക്ഷണപ്പറക്കല്‍ നടത്താനാകുമെന്ന് അധികൃതർ. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായതായും റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും പ്രവൃത്തി ജനുവരിയോടെ പൂര്‍ണമാകുമെന്നും വ്യാഴാഴ്ച നടന്ന അവലോകനയോഗം വിലയിരുത്തി.
സെപ്റ്റംബറിൽ വാണിജ്യാടിസ്ഥാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സർവീസ് നടത്താൻ പദ്ധതിയുണ്ടെന്നും അതിനുള്ള ലൈസന്‍സ് ജൂലായ്യോടെതന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കിയാല്‍ ഡയറക്ടര്‍ ബാലകിരണ്‍ പറഞ്ഞു.
വിമാനത്താവള സൈറ്റില്‍ കിയാല്‍ ഡയറക്ടര്‍ പി.ബാലകിരണ്‍ അദ്യക്ഷത വഹിച്ച യോഗത്തിൽ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ വിവിധ പ്രവൃത്തികളുടെ കരാറുകാര്‍ തുടങ്ങിയവർ പങ്കെടുത്തു.
Leave a Comment