ഹൈദരാബാദ്•ഹൈദരാബാദില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്നുവീണു. വിമാനത്തില്‍ ഉണ്ടായിരുന്ന 6 വനിതാ പൈലറ്റുമാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രധാന പൈലറ്റായിരുന്ന റാഷി റെയ്നയ്ക്ക് കാലിന് പരിക്കേറ്റു. സിദ്ധിപേട്ടിലെ പ്രാദേശിക ആശുപത്രിയില്‍ പ്രഥമ ശ്രുശ്രൂഷ നല്‍കിയ ശേഷം ഇവരെ തുടര്‍ ചികിത്സയ്ക്കായി ഹക്കിംപേട്ടിലെ ആശുപത്രിയിലേക്ക് മാറ്റി.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് നിര്‍മ്മിച്ച HJT-16 കിരണ്‍ വിമാനമാണ് തകര്‍ന്നുവീണത്.
ഹൈവേയില്‍ നിന്ന് മാറി തുറസായ സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനം നിലംപതിക്കുമുന്‍പ് പൈലറ്റുമാര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടിരുന്നു. സമീപത്തുണ്ടായിരുന്നവരും കോണ്‍സ്റ്റബിള്‍മാരും ഉടന്‍ തന്നെ ഇവരുടെ രക്ഷക്കായി ഓടിയെത്തിയെന്ന് പോലീസ് കമ്മീഷണര്‍ വി.ശിവ് കുമാര്‍ പറഞ്ഞു.
അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രതിരോധ മന്ത്രാലയം കോര്‍ട്ട് ഓഫ് ഇന്‍ക്വയറി പ്രഖ്യാപിച്ചിട്ടുണ്ട്.
കാലപ്പഴക്കം ചെന്ന HJT-16 കിരണ്‍ വിമാനങ്ങള്‍ തകര്‍ന്ന് വീഴുന്നത് പതിവായിട്ടുണ്ട്. ഈ ജെറ്റ് വിമാനങ്ങള്‍ ഒഴിവാക്കി പകരം വിമാനങ്ങള്‍ കൊണ്ടുവരാന്‍ സി.എ.ജി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post Your Comments