കൊൽക്കത്ത: ടിബറ്റുകാർ ചൈനയിൽനിന്നു സ്വതന്ത്രമാകാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ വികസനം കൂടുതല്‍ അനിവാര്യമാണെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ വ്യക്തമാക്കി. ചൈനയും ടിബറ്റു തമ്മിൽ ചില തര്‍ക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സുദൃഢമായ ബന്ധമാണുള്ളത്. അദ്ദേഹം ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഏർപ്പെടുത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
ഇനി ഭൂതകാലത്തെ പറ്റി പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് ഭാവിയെ പറ്റി സംസാരിക്കാമെന്നും ദലൈലാമ പറഞ്ഞു. വ്യത്യസ്തമായ സംസ്കാരവും പൈതൃകവുമാണ് ടിബറ്റിന് ഉള്ളത്. ചൈന അത് മാനിക്കണമെന്നും ദലൈലാമ പറഞ്ഞു. അവരുടെ രാജ്യത്തെ ചൈനക്കാർ സ്നേഹിക്കുന്നു. ടിബറ്റൻ ജനത ടിബറ്റിനെയും സ്നേഹിക്കുന്നു. ചൈനയിൽ ഏതാനും ദശകങ്ങളായി എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. രാജ്യം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണെന്നും ദലൈലാമ പറഞ്ഞു.
Post Your Comments